Murraya koenigii
കറിവേപ്പ് മറ്റ് നാമങ്ങൾ: കരുവേപ്പ് ശാസ്ത്രീയ നാമം: Murraya koenigii കുടുംബം: റൂട്ടേസീ ആവാസവ്യവസ്ഥ : ഇലപൊഴിയും പ്രത്യേകത : ആഹാരത്തിന് രുചി വർദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു ഇലയാണ് കറിവേപ്പില . കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ് . ഭാരതത്തിൽ വ്യാപകമായി വളർത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് [3] .ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വർദ്ധിപ്പിക്കുവാൻ മാത്രമാണ് കറിവേപ്പിലകൾ ആഹാരത്തിൽ ചേർത്ത് തുടങ്ങിയത്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളിൽ 'കരുവേപ്പ്' എന്നുപറയുന്നു. കറിവേപ്പിനോട് നല്ല സാമ്യമുള്ള ഒരു ചെറുവൃക്ഷമാണ് കാട്ടുകറിവേപ്പ് ഉപയോഗം : കറിവേപ്പിലയിലെ ബാഷ്പശീലമുള്ള തൈലമാണ് ഇലയ്ക്ക് രുചിപ്രദാനമായ മണം നൽകുന്നത്. ജീവകം ഏ ഏറ്റവും കൂടുതലടങ്ങിയ ഇലക്കറിയായതിനാൽ ഇത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്നു.പ്രധാനമായും കറികൾക്ക് സ്വാദും മണവും നൽകാനാണ് കറിവേപ്പില ഉപയോഗിക്കുന്നത്. എങ്കിലും എണ്ണകാച്ചി തലയിൽ തേയ്ക്കാനും ഉപയോഗിക്കു...