Mallotus philippensis
കുങ്കുമപ്പൂമരം
മറ്റ് നാമങ്ങൾ : ചെങ്കൊല്ലി, കുരങ്ങുമഞ്ഞൾ, നാവട്ട, നൂറിമരം, സിന്ദൂരം, സിന്ദൂരി, കുങ്കുമം
ശാസ്ത്രീയ നാമം : Mallotus philippensis
കുടുംബം : യൂഫോർബിയേസീ
ആവാസ വ്യവസ്ഥ : നിത്യഹരിത വനം
ഉപയോഗം : പട്ടിനും കമ്പിളിക്കും ചായം പിടിപ്പിക്കാനുള്ള കമല എന്ന ചായം ഇതിന്റെ വിളഞ്ഞ കായുടെ പുറമേയുള്ള ഗ്രന്ഥികളിൽ നിന്നാണു കിട്ടുന്നത്. കായ് വിളയുമ്പോൾ തട്ടിക്കുടഞ്ഞ് ഈ ചായം ശേഖരിക്കാം. കായ വെള്ളത്തിൽ ഇട്ട് ഇളക്കിയാൽ ചായം വെള്ളത്തിനടിയിൽ അടിയും. ഇതെടുത്ത് ഉണക്കിയും ചായം ശേഖരിക്കാം. പൂജാവേളകളിൽ കളമിടാനും മറ്റും ഇതിന്റെ ചുവപ്പുനിറം ഉപയോഗിക്കുന്നു. മുൻപ് ഇന്ത്യയിൽ നിന്നും കമലാഡൈ പുറത്തേക്ക് കയറ്റി അയച്ചിരുന്നു. വിത്തിന്റെ പരിപ്പിൽ നിന്നും മങ്ങിയ നിറമുള്ള മഞ്ഞ എണ്ണ കിട്ടും.

പൂവ്












Comments
Post a Comment