Ficus hispida

 പാറകം

മറ്റ് നാമങ്ങൾ എരുമനാക്ക്, കാട്ടത്തി
ശാസ്ത്രീയ നാമം : Ficus hispida
കുടുംബം : മൊറേസി
ആവാസവ്യവസ്ഥ :  നിത്യ ഹരിത വനം 

പ്രത്യേകതകൾ: പൊള്ളയായ ശാഖകളോടു കൂടിയ ഈ മരത്തിൽ നിറയെ ചെറിയ അത്തിപ്പഴങ്ങൾ ഉണ്ടാവുന്നു. കാക്കകളും മറ്റ് പക്ഷികളും ഇതു പാകമാകുമ്പോൾ യഥേഷ്ടം ഭക്ഷിക്കുന്നു.പശുക്കൾക്ക് നല്ല ഇഷ്ടമുള്ള ഒരു ഇലയാണ്. മദി ലക്ഷണം കാണിക്കാത്ത പശുക്കൾക്ക് പ്രതിവിധിയായി കൊടുക്കുന്നത് കണ്ടിട്ടുണ്ട്. പിന്നെ ഗർഭശേഷം മറുപിള്ള വീഴാൻ വേണ്ടിയും ഈ ഇല തീറ്റിയ്ക്കാറുണ്ട്.

പാറോത്ത് (തേരകം) എന്ന മരത്തിൻറെ ഇലകളുമായി ഇതിന് ഒരു വിദൂര സാമ്യം ഉള്ളതുകൊണ്ട് പലപ്പോഴും ഇവ രണ്ടു ഒന്നാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. താരതമ്യേന പരുക്കൻ ഇലകളുള്ള പാറോത്ത് പണ്ടുകാലങ്ങളിൽ ഫർണിച്ചർ ഉപകരണങ്ങൾ കഴുകി വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്നു. എന്നാൽ അതിനെ അപേക്ഷിച്ച് എരുമ നാക്കിന്റെ ഇലകൾക്ക് പരുപരുപ്പ് കുറവാണ്.

രസാദി ഗുണങ്ങൾ

രസം :കഷായം, മധുരം

ഗുണം :രൂക്ഷം, ഗുരു

വീര്യം :ഉഷ്ണം

വിപാകം :മധുരം

ഔഷധയോഗ്യ ഭാഗം

ഫലം, പട്ട, വേര്. 

     തൊലി പുറം 

  ശിഖരം 







ഇല 

കായ്കൾ 



Comments

Popular posts from this blog

Schleichera oleosa

Mimusops elengi

Artocarpus heterophyllus