Phyllanthus emblica
നെല്ലി
മറ്റ് നാമങ്ങൾ : Indian gooseberry
ശാസ്ത്രീയ നാമം : Phyllanthus emblica ആവാസവ്യവസ്ഥ : ഇലപൊഴിയു൦ കാടുകൾ
ഉപയോഗം :
ഔഷധ ഉപയോഗം
ആയുർവേദത്തിൽ നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു. ച്യവനപ്രാശത്തിലെയും, രസായനങ്ങളിലെയും പ്രധാന ചേരുവയാണ് നെല്ലിക്ക. നെല്ലിക്ക ചേർത്ത എണ്ണകൾ ത്വക്ക് രോഗങ്ങൾക്ക് ഉപയോഗിക്കുന്നു. പ്രധാനമായും കായകളാണ് ഉപയോഗിക്കുന്നതെങ്കിലും ചില ഔഷധകൂട്ടുകളിൽ ഇല, വേർ, തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്.
ത്രിഫലാദി ചൂർണം, ച്യവനപ്രാശം, നെല്ലിക്കാരിഷ്ടം, അരവിന്ദാസവം, പുനർനവാസവം എന്നിവയിലും ഉപയോഗിക്കുന്നു. കടുക്ക, നെല്ലിക്ക, താന്നിക്ക ചേർന്നതാണ് ത്രിഫല
മറ്റു് ഉപയോഗങ്ങൾ
കായ്കൾ മഷി, ചായം, ഷാമ്പൂ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. തടി വെള്ളത്തിൽ കൂടുതൽ നാൾ കിടന്നാലും കേടുവരാത്തവയാണു് . ഇലകൾ ഏലത്തിനു വളമായി ഉപയോഗിക്കുന്നു.
ഔഷധയോഗ്യ ഭാഗം
കായ്, വേര്, തൊലി
ഇല
കായ്കൾ








Comments
Post a Comment