Anamirta cocculus
പൊള്ള
മറ്റ് നാമങ്ങൾ : കല്ലുനെരന്ത, കരണ്ടക വള്ളി, നഞ്ചിൻ വള്ളി, വള്ളിനെരന്ത, ആനയമൃത്
ശാസ്ത്രീയ നാമം : Anamirta cocculus
കുടുംബം : മെനിസ്പെർമേസീ
ആവാസവ്യവസ്ഥ : ഈർപ്പമുള്ള ഇലപൊഴിയും കാടുകൾ , നിത്യഹരിത വനങ്ങൾ
ഹാബിറ്റ് : മരവള്ളി
പ്രത്യേകത : ഹൃദയാകാരത്തിലുള്ള ഇലകളാണ്. അണ്ഡാകൃതിയിലുള്ള ലഘുപത്രങ്ങൾ. കുലകളായി ഉണ്ടാകുന്ന പൂക്കൾക്ക് പച്ചകലർന്ന വെള്ളനിറമായിരിക്കും. ആൺപൂവും പെൺപൂവും പ്രത്യേകം ചെടികളിൽ ഉണ്ടാകുന്നു. ആറു ബാഹ്യദളങ്ങളും സംയുക്ത കേസരതന്ദുക്കളുമുള്ള പുക്കൾക്കു ദളങ്ങളില്ല. പെൺപൂവിൽ ഒൻപതു വന്ധ്യകേസരങ്ങൾ ഉണ്ടായിരിക്കും. ഊർധ്വവർത്തിയായ അണ്ഡാശയമാണ്.
ഉപയോഗം : കയ്പ്പുരസമുള്ള ഇതിന്റെ കായുടെ ചാറ് നല്ല ഒരു കൃമിനാശിനിയാണ്. ചെള്ള്, പേൻ മുതലായവയെ നശിപ്പിക്കുവാനും, പഴക്കം ചെന്ന ത്വക്കുരോഗങ്ങളുടെ ചികിത്സയ്ക്കുമായി ഉപയോഗിക്കുന്നു.
വിഷശക്തി : കന്നുകാലികൾ പൊള്ളയുടെ ഇലകൾ തിന്നുകഴിഞ്ഞാൽ ഒന്നു രണ്ട് മണിക്കൂറിനകംതന്നെ വിഷബാധ കാണും. കാലികളുടെ വായിൽനിന്ന് നുരയും പതയും ഒലിച്ചിറങ്ങും. അനിയന്ത്രിതമായി ശരീരം വിറയ്ക്കും. കണ്ണുചുവന്നു മറിയുക, കിടന്ന് കാലുംതലയും ഇട്ടടിക്കുക , ശ്വാസതടസ്സം ഉണ്ടാവുക എന്നിവ വിഷബാധയുടെ ലക്ഷണങ്ങളാണ്. അനാമിർട്ടിൻ എന്ന ആൽക്കലോയിഡിന്റെ കൂടിയ സാന്നിധ്യമാണ് ചെടിയെ വിഷമയമാക്കുന്നത്.
ഇല
കായ്കൾ
പൂവ്





Comments
Post a Comment