Calycopteris floribunda
Read in English
പുല്ലാഞ്ഞി
മറ്റ് നാമങ്ങൾ : പുല്ലാഞ്ഞി, പുല്ലാന്നി
ശാസ്ത്രീയ നാമം : Calycopteris floribunda
കുടുംബം : കോംബ്രട്ടേസീ
ആവാസവ്യവസ്ഥ : ഇലപൊഴിയും കാടുകൾ
പ്രെത്യേകത : ദക്ഷിണേന്ത്യയിലെ ഇലപൊഴിയും കാടുകളിൽ വളരുന്ന ദുർബലകാണ്ഡമുള്ള വള്ളിച്ചെടി കേരളത്തിലെ നാട്ടുംപുറങ്ങളിലും കാവുകളിലും ധാരാളമായി കണ്ടുവരുന്നു. ഇതിന്റെ കാണ്ഡത്തിൽ ധാരാളം സംഭൃതജലം ഉണ്ടായിരിക്കും. അതുകൊണ്ട് കാട്ടിൽ പണിയെടുക്കുന്നവർ വേനൽക്കാലത്ത് ഇതിന്റെ കാണ്ഡം മുറിച്ച് വെള്ളം കുടിക്കാറുണ്ട്. വേനൽക്കാലത്ത് ഉണങ്ങിയ പുഷ്പങ്ങൾ കാറ്റിൽ പറന്നാണ് വിത്തുവിതരണം നടക്കുന്നത്. ഹിന്ദിയിൽ കോക്കരൈ എന്നും, തെലുങ്ക് ഭാഷയിൽ ആദിവിജാമ എന്നും, തമിഴിൽ മിന്നാരക്കോട്ടി എന്നും അറിയപ്പെടുന്നു.
രസാധി ഗുണങ്ങൾ : രസം :കഷായം, മധുരം, തിക്തം
ഗുണം :സ്നിഗ്ദ്ധം
വീര്യം :ഉഷ്ണം
വിപാകം :മധുരം
ഔഷധയോഗ്യ ഭാഗം: ഇല
ഉപയോഗം: ഇലയ്ക്ക് വിരേചനഗുണമുണ്ട്. ഇതിലുള്ള കാലികോപ്റ്റിൻ കൃമിനാശിനിയാണ്. ഇല അരച്ച് വെണ്ണയിൽ ചേർത്തു കഴിക്കുന്നത് മലമ്പനിക്കു നല്ലതാണെന്നു പറയുന്നു.
പൂക്കുല




Comments
Post a Comment